ഏറനാട് ഏക്സ്പ്രസ് തട്ടി റെയില്‍വേ കരാര്‍ ജീവനക്കാരി മരിച്ചു



കണ്ണൂര്‍: റെയില്‍വേ കരാര്‍ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂര്‍ എടക്കാട് റെയില്‍വേ സ്റ്റേഷൻ പരിസരത്താണ് സംഭവം നടന്നത്.

തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്. റയില്‍വെ എഞ്ചിനീയറിങ് വിഭാഗം കരാര്‍ ജീവനക്കാരിയാണ് കാത്തിയ.

ഇന്ന് 11:15 ഓടെ ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്. ഏറനാട് ഏക്സ്പ്രസ് കടന്നു പോകുന്ന സമയത്ത് റെയില്‍വേ പാളത്തില്‍ പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിന് മേല്‍നോട്ടം വഹിക്കുകയായിരുന്ന കാര്‍ത്തിയയെ ട്രെയിൻ തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post