കാട്ടുപന്നികളെ വെടിവയ്ക്കുവാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അനുമതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. നിലവിലുള്ള ഉത്തരവിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും.
ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നല്‍കിയത്.
അതേസമയം വന്യമൃഗ ആക്രമണം നേരിടുവാൻ സംസ്ഥാനത്തിന് പ്രത്യേക നടപടിക്രമം തയ്യാറാക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഗംഗ സിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ പ്രദേശങ്ങളും അതിരപ്പള്ളിയും ഉള്‍പ്പെടെയുള്ള ഹോട്ട്സ്പോട്ടുകളില്‍ പ്രതികരണ സേനയെ സജ്ജമാക്കുവാൻ തീരുമാനിച്ചു.
എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണം അപ്രതീക്ഷിതമായി ഉണ്ടായതിനാല്‍ മുൻകരുതല്‍ എടുക്കുവാൻ കഴിഞ്ഞില്ല. കാട്ടുപോത്തിന് വെടിയേറ്റിട്ടുണ്ടോ എന്ന സംശയം വനം വകുപ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Post a Comment