ചെറുപുഴ :കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരമേഖലകളെ ബന്ധിപ്പിച്ച് രണ്ട് പുതിയ ബസ് സർവീസുകളൊരുക്കി കെ.എസ്.ആർ.ടി.സി. ഗുരുവായൂർ-കാസർകോട് റൂട്ടിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലൂടെയുള്ള സർവീസുകൾ 11 മുതലാണ് തുടങ്ങിയത്.
ഗുരുവായൂരിൽനിന്ന് പുലർച്ചെ നാലിന് പുറപ്പെടുന്ന ആദ്യ സർവീസ് ചാവക്കാട്, പൊന്നാനി, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, ഉള്ളേരി, കുറ്റ്യാടി, നാദാപുരം, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കൽ, കുറ്റിക്കോൽ, ബോവിക്കാനം വഴി ഉച്ചയ്ക്ക് 2.05-ന് കാസർകോട്ടെത്തും.
അന്നേദിവസം വൈകിട്ട് ആറിന് അതേറൂട്ടിൽ പുറപ്പെട്ട് പുലർച്ചെ 3.35-ന് ഗുരുവായൂരെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.
ഗുരുവായൂരിൽനിന്ന് രാവിലെ 11-ന് തുടങ്ങുന്ന രണ്ടാമത്തെ സർവീസ് രാത്രി 9.35-ന് കാസർകോട്ടെത്തും.
Post a Comment