സ്വര്‍ണവില വീണ്ടും വീണു; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപ

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44640 രൂപയാണ്. 


മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ സ്വര്‍ണവില രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ 45000 ത്തിന് താഴെ എത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞു. വിപണി വില 5600 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 25 രൂപ കുറഞ്ഞു. വിപണി വില 4625 രൂപയാണ്. 


അതേസമയം വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്


ഈ മാസത്തെ സ്വര്‍ണവില ഒറ്റ നോട്ടത്തില്‍


മെയ് 1 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ

മെയ് 2 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,560 രൂപ

മെയ് 3 - ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ ഉയര്‍ന്നു. വിപണി വില 45,200 രൂപ

മെയ് 4 - ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ ഉയര്‍ന്നു. വിപണി വില 45,600 രൂപ

മെയ് 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 45,760 രൂപ

മെയ് 6 - ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ

മെയ് 7 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 45,200 രൂപ

മെയ് 8 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 45,280 രൂപ

മെയ് 9 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 45,360 രൂപ

മെയ് 10 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 45,560 രൂപ

മെയ് 11 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 45,560 രൂപ

മെയ് 12 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,240 രൂപ

മെയ് 13 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 45,320 രൂപ

മെയ് 14 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 45,320 രൂപ

മെയ് 15 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 45,320 രൂപ

മെയ് 16 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 45,400 രൂപ

മെയ് 17 - ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 45,040 രൂപ

മെയ് 18 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ

മെയ് 18 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,640 രൂപ

Post a Comment

Previous Post Next Post