എരുവേശ്ശി: കാറ്റില്‍ മരക്കൊമ്ബ് പൊട്ടിവീണ് വീടിന്റെ ഷെഡ് തകര്‍ന്ന് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഏരുവേശി പഞ്ചായത്തില്‍ വ്യാഴാഴ്ച 4 മണിയോടെ വീശിയടിച്ച കാറ്റിലാണ് മരം പൊട്ടി വീണ് പൂപ്പറമ്ബിലെ പരേതനായ കേളന്റെ ഭാര്യ മല്ലിശേരി ആര്‍ച്ചക്ക്(68 ) ഗുരുതരമായി പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ഉടന്‍ തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഏരുവേശ്ശി പാടിക്കുറ്റി ക്ഷേത്രത്തിന് മുന്നിലെ റിട്ട. അധ്യാപകന്‍ മുകുന്ദന്‍ മാഷിന്‍റെ വീടിനു മുകളില്‍ ടെറസിലുള്ള ഷെഡില്‍ അടയ്ക്ക പൊളിക്കുകയായിരുന്നു ആര്‍ച്ച. കനത്ത കാറ്റില്‍ മരം പൊട്ടി തെങ്ങില്‍ വീണു. തെങ്ങ് മുറിഞ്ഞ് ഷെഡില്‍ വീണാണ് ആര്‍ച്ചക്ക് ഗുരുതര പരിക്കേറ്റത്. കനത്ത കാറ്റിലും മഴയിലും ചെമ്ബേരി, കുടിയാന്‍മല, ഏരുവേശി , പൂപ്പറമ്ബ്, മുയിപ്ര ഭാഗങ്ങളില്‍ വ്യാപകനാശം സംഭവിച്ചു. ചെമ്ബേരിയില്‍ കടകള്‍ക്ക് മുകളിലുണ്ടായിരുന്ന പരസ്യബോര്‍ഡുകള്‍ കാറ്റില്‍ താഴെ വീണു. വിവരമറിഞ്ഞ് കുടിയാന്‍മല പോലീസ് സ്ഥലത്തെത്തി.
Post a Comment