മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബോട്ട് സര്‍വീസ് നടത്തുവാന്‍ രണ്ട് തരത്തിലാണ് അനുമതി നല്‍കുന്നത്. പോര്‍ട്ട് ഓഫീസര്‍ തുറമുഖവകുപ്പ് പരിധിയിലെ മേഖലകളിലും ഇന്‍ലാന്‍ഡ് ഓഫീസര്‍ ഉള്‍നാടന്‍ ജലഗതാഗതമേഖലയിലുമാണ് അനുമതി നല്‍കുന്നത്. നാവിഗേഷന്റെ രജിസ്ട്രേഷന് വേണ്ടിയാകട്ടെ പ്രത്യേക സര്‍വേ വിഭാഗവുമാണ് അനുമതി നല്‍കുന്നത്.
ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗത്തിനു കീഴിലാണ് താനൂരിലേത് വരുന്നത്. ഈ ബോട്ട് സര്‍വീസിന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുമതി നല്‍കിയിരുന്നില്ല എന്നാണ് വിവരം.
Post a Comment