കണ്ണൂര്‍ : സംസ്ഥാനത്തെ തന്നെ നടുക്കിയ ബോട്ട് ദുരന്തത്തില്‍ നിന്നും പാഠം പഠിക്കാതെ പറശ്ശിനിക്കടവില്‍ നിയമം ലംഘിച്ചു ബോട്ട് സര്‍വീസ്.
താനൂര്‍ ബോട്ടപകടത്തില്‍ 22 പേര്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ മുതല്‍ പറശ്ശിനിക്കടവില്‍ ബോട്ട് സര്‍വ്വീസ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഉച്ചയ്ക്കുശേഷം ഒരു ബോട്ട് യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ രണ്ട് തട്ടുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറയെ യാത്രക്കാരുമായി പറശ്ശിനിപ്പുഴയില്‍ സര്‍വീസ് നടത്തിയെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.
ഇവര്‍ തന്നെ ബോട്ടിന്റെ ദൃശ്യവും പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിട്ടില്ലെന്ന് വ്യക്തമാണ്. നിരവധി ഹൗസ് ബോട്ടുകളാണ് പറശ്ശിനിക്കടവ് കുപ്പം വെള്ളിക്കീല്‍ ഏഴോം തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍വീസ് നടത്തുന്നത്.
Post a Comment