കണ്ണൂർ:വന്ദേഭാരത് സര്‍വീസ് നടത്തുവാന്‍ തുടങ്ങിയത് മുതല്‍ പലവിധത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സമയക്രമവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.
വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് റെയില്‍വേ. യാത്രാസമയക്രമവും വേഗവും വന്ദേഭാരത് പാലിക്കുന്നുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ നല്‍കുന്ന വിശദീകരണം.
വേണാട്, പാലരുവി എക്സ്പ്രസുകള്‍ക്കുണ്ടായ സമയമാറ്റം വന്ദേഭാരതുമായി ബന്ധപ്പെട്ടതല്ലെന്നും റെയില്‍വേ പറയുന്നു. പുലര്‍ച്ചെ 5.15 ന് തിരുവനന്തപുരത്ത് നിന്ന് എടുത്തിരുന്ന വേണാട് എക്സ്പ്രസ് വന്ദേഭാരതിന് അഞ്ചുമിനിറ്റ് പിന്നിലാണിപ്പോള്‍ യാത്ര തുടങ്ങുന്നത്. ഇത് ഓഫിസ് സമയത്ത് എത്തിയിരുന്ന ട്രെയിനിന്റെ സമയം തെറ്റിച്ചു
കൊല്ലത്ത് നിന്ന് തുടങ്ങുന്ന പാലരുവി എക്സ്പ്രസും 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്. കണ്ണൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചറും എറണാകുളം ഇന്‍റര്‍സിറ്റിയും ഏറെ നേരമാണ് നിര്‍ത്തിയിടുന്നത്. ഇതെല്ലാമാണ് വിമര്‍ശനത്തിന് ഇട വരുത്തിയിരിക്കുന്നത്.

Post a Comment