കോഴിക്കോട്: മൂന്നാറില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോകുന്ന ബസില്‍ യുവതിക്ക് കുത്തേറ്റു. മലപ്പുറം വെണ്ണിയൂരില്‍ എത്തിയപ്പോഴാണ് സംഭവം.
യുവാവും സ്വയം കുത്തി പരിക്കേല്‍പ്പിച്ചു. ഇരുവരെയും തിരൂരങ്ങാടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഗൂഡല്ലൂര്‍ സ്വദേശികളാണ് യുവാവും യുവതിയും എന്നാണ് വിവരം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് ഇതെന്നാണ് നിഗമനം. യുവതി അങ്കമാലിയില്‍ നിന്നാണ് ബസില്‍ കയറിയത്. യുവാവിന്റെ നില അതീവ ഗുരുതരമാണ്. യുവതിയുടെ നില ഗുരുതരമല്ല. കെ സ്വിഫ്റ്റ് ബസിലാണ് സംഭവം. മലപ്പുറം വെണ്ണിയൂരെത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയെ നെഞ്ചില്‍ കുത്തുകയായിരുന്നു. പിന്നീട് പുറകോട്ട് പോയ യുവാവ് സ്വയം കഴുത്തറുത്തു.
ഗൂഡല്ലൂര്‍ സ്വദേശി സീതയാണ് ആക്രമിക്കപ്പെട്ടത്. സുനില്‍ എന്നയാളാണ് ഇവരെ ആക്രമിച്ച ശേഷം സ്വയം കഴുത്ത് മുറിച്ചത്. യാത്രക്കാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മലപ്പുറം ജില്ലയില്‍ നിന്നാണ് സുനില്‍ ബസില്‍ കയറിയത്. പിന്നീട് യാത്രക്കിടെ ബസ് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി. വീണ്ടും ബസ് പുറപ്പെട്ടപ്പോഴാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബസില്‍ വെച്ച് ആക്രമണം ഉണ്ടായ ഉടന്‍ യാത്രക്കാരും ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റിസര്‍വ് ചെയ്ത ടിക്കറ്റുകളായിരുന്നു ബസില്‍ മുഴുവന്‍. യുവതിക്കേറ്റ കുത്തി സാരമുള്ളതല്ല. ഇവര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്തതല്ല എന്നാണ് മനസിലാക്കുന്നത്. ഇവര്‍ തമ്മില്‍ മുന്‍പ് പരിചയം ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇവര്‍ തമ്മില്‍ ബസില്‍ വെച്ച് വാക്കുതര്‍ക്കമോ ഒന്നും ഉണ്ടായിരുന്നില്ല. യുവതിയെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment