യുവതിയെ കൊലപ്പെടുത്തി വനത്തിനുള്ളില്‍ തള്ളി ; സുഹൃത്തായ യുവാവ് അറസ്റ്റില്‍

 




സുപ്പർമാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആയ യുവതിയെ കൊലപ്പെടുത്തി വനത്തിനുള്ളില്‍ തള്ളി . അതിരപ്പിള്ളി തുമ്ബൂര്‍മുഴിയിലാണ് സംഭവം .

അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആതിരയെ ഇന്നലെ മുതല്‍ കാണാതായിരുന്നു.


കാലടി പൊലീസിന്റെ അന്വേഷണത്തിനിടെയാണ് അഖില്‍ കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. ആതിരയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നു.

:

Post a Comment

Previous Post Next Post