കോട്ടയത്ത് പകലും രാത്രിയുമായി ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം ഉണ്ടായതായി റിപ്പോര്‍ട്ട്. എരുമേലി ചേനപ്പാടിയില്‍ ആണ് പകലും രാത്രിയുമായി ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം ഉണ്ടായത്.
തിങ്കളാഴ്ച രാത്രിയില്‍ മൂന്നു തവണ വലിയ മുഴക്കവും ചില സ്ഥലങ്ങളില്‍ നേരിയ ശബ്ദവും കേട്ടതായി ആണ് പ്രദേശവാസികള്‍ പറയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയും വൈകിട്ട് 5.30നും ചെറിയ മുഴക്കം കേട്ടിരുന്നുവെങ്കിലും രാത്രി 8.15നും 8.45നും 9നും മൂന്നു തവണ വലിയ സ്ഫോടന ശബ്ദം കേട്ടതോടെ ജനങ്ങള്‍ പേടിച്ച് വീടുകളില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
ഇടയാറ്റുകാവ്, കരിമ്ബൻമാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളില്‍ വലിയ ശബ്ദമാണ് കേട്ടത്. സ്ഫോടനശബ്ദം കേട്ടതായി പലരും അറിയിച്ചെന്നും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചുവെന്നും തഹസീല്‍ദാര്‍ ബെന്നി മാത്യു പറഞ്ഞു.
Post a Comment