ഇരിട്ടി : ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ വടകരയ്ക്ക് അടുത്തു വെച്ച് നടന്ന വാഹനാപകടത്തില്‍ തലശേരി മൈനര്‍ സെമിനാരി അസി.
റെക്ടര്‍ ഫാ. മനോജ് ഒറ്റപ്പാക്കല്‍ (38)ആണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. ചോമ്ബാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവര്‍ത്തകരും സഞ്ചരിച്ച കാര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ടാങ്കല്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഫാ. ജോര്‍ജ് കരോട്ട്,ഫാ.പോള്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടൂര്‍ ഇടവകയിലെ ഒറ്റപ്ലാക്കല്‍ അപ്പച്ചൻ കുട്ടിയമ്മ ദമ്ബതികളുടെ നാലു മക്കളില്‍ രണ്ടാമത്തെ മകനാണ് മനോജ് അച്ചൻ. സഹോദരങ്ങളായ മഞ്ജുഷ, ഫാ.ജോജേഷ്, ജിജേഷ്. സഹോദരി ഭര്‍ത്താവ് ഷൈജു, സഹോദര ഭാര്യ ലിജി. 2000 ത്തില്‍ ആരംഭിച്ച സെമിനാരി ജീവിതം 2011 ലാണ് വൈദികനായി പട്ടം സ്വീകരിച്ചത്. പാണത്തൂര്‍ ഇടവകയില്‍ അസിസ്റ്റന്റ് വികാരി ആയിട്ടാണ് തുടക്കം. ചിത്രരചനയിലും പാട്ടിലും എഴുത്തിലും ഓരേ പോലെ ശോഭിച്ചിരുന്ന മനോജ് അച്ചന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഇനിയും വിശ്വസിക്കാൻ കഴിയാതെ കുടുംബവും നാട്ടുകാരും. 29ന് രാത്രി 10 മണിയോടെ എടൂരിലുള്ള ഭവനത്തില്‍ എത്തിക്കുന്ന അച്ഛന്റെ ഭൗതികശരീരം ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. 30 ന് രാവിലെ 10 മണിക്ക് അച്ഛന്റെ സ്വന്തം ഇടവകയായ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലും പൊതുദര്‍ശനത്തിന് വച്ച ശേഷം 3 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കും.
Post a Comment