കാസർകോട് നിന്നും പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ്

 


മലപ്പുറം: കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ്.

തിരൂരിനും തിരുനാവായ സ്റ്റേഷനും ഇടയില്‍ വൈകിട്ട് 5.20 ഓടെയാണ് സംഭവം. കല്ലേറില്‍ ട്രെയിന്റെ ചില്ലിന് വിള്ളലുണ്ടായി. കല്ലേറിനെ തുടര്‍ന്ന് ട്രെയിന്‍ 25 മിനിറ്റ് വൈകി.


സി 4 കോച്ചിന്റെ 62, 63 സീറ്റിന്റെ വിന്‍ഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി പറഞ്ഞു. പ്രദേശത്ത് പോലീസ് തെരച്ചില്‍ നടത്തുകയാണ്.

Post a Comment

Previous Post Next Post