മുന്‍ എം.എല്‍.എയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായിരുന്ന എം. ചന്ദ്രന്‍ അന്തരിച്ചു.

 




ആലത്തൂര്‍: ആലത്തൂര്‍ മുന്‍ എം.എല്‍.എയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായിരുന്ന എം. ചന്ദ്രന്‍ (77) അന്തരിച്ചു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച്‌ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം 2006 മുതല്‍ 2016 വരെ ആലത്തൂരില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു. നിരവധി ജനകീയ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. 1987 മുതല്‍ 1998 വരെ പാലക്കാട് സി.പി.എം. ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം. കൃഷ്ണന്റെയും കെ.പി. അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15-നാണ് ജനനം. കെ.എസ്.എഫിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കും പിന്നീട് സജീവരാഷ്ട്രീയത്തിലേക്കും കടന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. കോമളവല്ലിയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്.



Post a Comment

Previous Post Next Post