ക്വാറികളും ക്രഷറുകളും അടഞ്ഞുതന്നെ: തടസ്സമൊഴിയാതെ നിർമാണമേഖല



കണ്ണൂർ : ക്വാറി-ക്രഷർ ഉടമകളുടെ സമരം എങ്ങുമെത്താതെ തുടരുന്നതിൽ വലഞ്ഞ് നിർമാണമേഖല. നേരത്തേ വ്യവസായമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ സംസ്ഥാനതലത്തിൽ സമരം പിൻവലിച്ചെങ്കിലും ജില്ലയിൽ സമരം തുടരുകയാണ്.


സർക്കാരിന്റെ പുതിയ ക്വാറി നയത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് ഏപ്രിൽ ഒന്നുമുതൽ ക്വാറികളിലും ക്രഷറുകളിലും ഉത്പാദനവും വിപണനവും നടക്കാത്തതിനാൽ ദേശീയപാതയുടേതുൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ 29-ന് നടന്ന ചർച്ചയിൽ ക്വാറി ഉത്പന്നങ്ങളുടെ വില വർധനവിന്റെ കാര്യത്തിൽ കളക്ടർ നൽകിയ നിർദേശത്തിൽ അവ്യക്തതയുണ്ടെന്നാണ് ഉടമകളുടെ അഭിപ്രായം. വ്യക്തത വരുത്തുന്നതുവരെ ക്വാറികൾ അടച്ചിടുമെന്നും ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച എ.ഡി.എമ്മിന് കത്ത് നൽകിയിട്ടുണ്ടെന്നും ഉടമകൾ പറഞ്ഞു.

Post a Comment

Previous Post Next Post