ഹണിട്രാപ്പ് തട്ടിപ്പു കേസുകളിലെ പ്രതിയായ കൊല്ലം അഞ്ചല്‍ സ്വദേശി അശ്വതി അച്ചു അറസ്റ്റില്‍. തിരുവനന്തപുരം പൂവാറില്‍ 68 വയസ്സുകാരനെ വിവാഹ വാഗ്ദാനം നല്‍കി 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പൂവാര്‍ പൊലീസാണ് അഞ്ചലിലെ വീട്ടില്‍നിന്ന് അശ്വതി അച്ചുവിനെ അറസ്റ്റ് ചെയ്തത്
ഇതേ കേസില്‍ അശ്വതി അച്ചുവിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കടമായി വാങ്ങിയ പണമാണെന്നും തിരികെ നല്‍കാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍, അന്നു പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് നടപടികളിലേക്കു കടന്നത്. പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ അശ്വതി അച്ചു അറസ്റ്റിലാകുന്നത് ആദ്യമാണ്.
Post a Comment