ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. സംസ്ഥാനത്താകെ 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
രാവിലെ 8 മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
അതേസമയം തൂക്കുസഭ പ്രവചിക്കപ്പെട്ടതോടെ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നീക്കമാരംഭിച്ചു. ജെഡിഎസ് ആകട്ടെ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടിലാണ്.
വോട്ടെടുപ്പിന് ശേഷം പത്ത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതില്‍ അഞ്ചും തൂക്ക് സഭയാണ് പ്രവചിക്കുന്നത്. നാലെണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു സര്‍വേ ബിജെപിക്കും മുന്‍തൂക്കം നല്‍കുന്നു. അതേസമയം തൂക്ക് സഭയെങ്കില്‍ഭരണം പിടിക്കാന്‍ കരുക്കള്‍ നീക്കി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്.

Post a Comment