ചെന്നൈ: കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തില്‍ മാറ്റം. കൊല്ലം ജംങ്ഷന്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് സമയമാറ്റം.
ദക്ഷിണറെയില്‍വേയാണ് വന്ദേഭാരതിന്റെ സമയമാറ്റം സംബന്ധിച്ച് വാര്‍ത്തകുറിപ്പ് പുറത്തിറക്കിയത്.
തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് മുമ്ബ് എത്തിയിരുന്നതില്‍ നിന്നും ഒരു മിനിറ്റ് വൈകി രാവിലെ 6.08നാവും കൊല്ലത്തെത്തുക. ഒരു മിനിറ്റ് വൈകി 6.09ന് പുറപ്പെടും. അതേസമയം കോട്ടയത്ത് ഒരു മിനിറ്റ് നേരത്തെ 7.24ന് ട്രെയിനെത്തി മുമ്ബ് പുറപ്പെട്ടിരുന്ന 7.27ന് തന്നെ പുറപ്പെടും. എറണാകുളത്ത് മുമ്ബുണ്ടായിരുന്നതിലും എട്ട് മിനിറ്റ് നേരത്തെ 8.25ന് ട്രെയിനെത്തി 8.28ന് പുറപ്പെടും.
മടക്കയാത്രയില്‍ തൃശൂരില്‍ ഏഴ് മിനിറ്റ് വൈകി വൈകീട്ട് 18.10നാവും ട്രെയിനെത്തുക 18.12ന് പുറപ്പെടും. എറണാകുളം ടൗണില്‍ നേരത്തെയുണ്ടായിരുന്ന സമയക്രമത്തില്‍ നിന്നും 12 മിനിറ്റ് വൈകി 19.17ന് എത്തി 19.20ന് പുറപ്പെടും. കോട്ടയത്ത് പത്ത് മിനിറ്റ് വൈകി 20.10ന് എത്തി 20.13ന് പുറപ്പെടും. കൊല്ലത്ത് 12 മിനിറ്റ് വൈകി 21.30ന് എത്തി 21.32ന് പുറപ്പെടും.

Post a Comment