ചെമ്പേരി: കനത്ത മഴയോടൊപ്പം കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിൽ മലയോരത്തെ വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. കരയത്തുംചാൽ യുപി സ്കൂൾ കെട്ടിടവും സൗരോർജ പാനലും തകർന്നു.
പടിയറ ലിസിയുടെ വീട് തകർന്നതിനെ തുടർന്ന് മകൻ കിരണിന്റെ തലയ്ക്കും കാലിനും പരിക്കേറ്റു. കല്ലോലി കുഞ്ഞച്ചൻ, ശാശേരി തോമസ്, കുന്നത്ത് ബിനീഷ്, തെക്കേൽ കുട്ടപ്പൻ, മറ്റത്തിൽ ആന്റണി, വഴക്കുഴ ഈപ്പച്ചൻ, പിണക്കാട്ട് ചാക്കോ, നെടുംചാര സുഹറ എന്നിവരുടെ വീടുകളാണ് കാറ്റടിച്ചും മരം വീണും ഭാഗീകമായി തകർന്നത്. വാണിയപ്പുരക്കൽ ബാബുവിന്റേതടക്കം നിരവധി കർഷകരുടെ വിവിധ കൃഷികളും നശിച്ചു.
പലയിടങ്ങളിലും വൈദ്യുത തൂണുകളും ലൈനുകളും തകർന്നതിനാൽ വൈദ്യുതി വിതരണവും നിലച്ചിരുന്നു.
Post a Comment