കരുവഞ്ചാൽ പുഴ മലിനീകരണം;മലിനീകരണ നിയന്ത്രണബോർഡിനെതിരെ പരാതി

ആലക്കോട്: കരുവഞ്ചാൽ പുഴ വ്യാപകമായി മലിനീകരിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും മലിനീകരണ
നിയന്ത്രണ ബോർഡ് ഒരു നടപടികളും സ്വീകരിച്ചില്ലെന്ന് പരാതി. കരുവഞ്ചാൽ പുഴ സംരക്ഷണസമിതി കൺവീനറും പൗരാവകാശ സമിതി പ്രവർത്തകനുമായ മണാട്ടിയിലെ കെ.സി.ലക്ഷ്മണനാണ് ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ
അടക്കമുള്ള അധികൃതർക്ക് പരാതി നൽകിയത്. കരുവഞ്ചാൽ പുഴ നേരിടുന്ന മലിനീകരണം ചൂണ്ടിക്കാട്ടി ലക്ഷ്മണൻ
കഴിഞ്ഞ ഫിബ്രവരി 20ന് മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകിയിരുന്നുവെങ്കിലും ഇതിൻമേൽ ഒരു നടപടികളും സ്വീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോൾ നിലവിൽ നടപടികൾ സ്വീകരിച്ചിട്ടില്ലായെന്ന മറുപടിയാണ് ബോർഡ് അധികൃതരിൽ നിന്ന് ലക്ഷ്മണന് ലഭിച്ചത്. പുഴ മലിനീകരണം രൂക്ഷമായി തുടരുമ്പോഴും ഇതിനെതിരെ ഒരു നടപടികളും സ്വീകരിക്കാത്ത മലിനവീകരണം നിയന്ത്രണ ബോർഡ് അധികൃതരുടെ അനാസ്ഥ ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മണൻ ഉന്നത അധികൃതർക്ക് പരാതി നൽകിയത്. 

Post a Comment

Previous Post Next Post