സംസ്ഥാനത്ത് ഇന്ന് താപനില ഉയരും; ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത

 


സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെ ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം കണ്ണൂര്‍ ജില്ലകളില്‍ 36°C വരെയും, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ കൂടിയ താപനില 35°Cവരെയും ഉയര്‍ന്നേക്കാം. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം തടഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post