ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രതിയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെയാണ് പ്രതിയുടെ കുറ്റസമ്മതം. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. 17 കുത്തുകളാണ് ഡോക്ടർ വന്ദനയ്ക്ക് ഏറ്റത്. ആഴത്തിലേറ്റ 4 കുത്തുകളാണ് മരണകാരണം.
Post a Comment