കോട്ടയം: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോതനല്ലൂർ സ്വദേശി ആതിര ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കോതനല്ലൂർ മുണ്ടക്കൽ വീട്ടിൽ വിദ്യാധരൻ മകൻ അരുൺ വിദ്യാധരന് (32) എതിരേയാണ് കോട്ടയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവം നടന്ന് നാലുദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
അരുൺ വിദ്യാധരൻ സംസ്ഥാനം വിട്ടെന്ന് കഴിഞ്ഞദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. കഴിഞ്ഞദിവസം പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും വിവരങ്ങളുണ്ട്. നിലവിൽ അയൽസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ തിരച്ചിൽ തുടരുന്നത്.
Post a Comment