വേളാങ്കണ്ണിക്ക്‌ പോയ ബസ്‌ മറിഞ്ഞ്‌ രണ്ടു പേര്‍ മരിച്ചു

 


 ഒല്ലൂരില്‍ നിന്നും വേളാങ്കണി തീര്‍ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.

27 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിഞ്ഞാണ് അപകടം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. തൃശൂര്‍ നെല്ലിക്കുന്ന് സ്വരാജ് നഗര്‍ പുളിക്കന്‍ വര്‍ഗ്ഗീസിന്റെ ഭാര്യ ലില്ലി (63), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോല്‍ക്കാരന്‍ വീട്ടില്‍ ജെറാര്‍ഡ് ജിമ്മി (9) എന്നിവരാണ് മരിച്ചത്.


തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ മന്നാര്‍ക്കൊടിയിലാണ് അപടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബസ് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. സംഘം ഒല്ലൂര്‍ പള്ളിക്ക് സമീപത്തുനിന്ന് ഇന്നലെ വെെകീട്ട് എഴോടെയാണ് യാത്രതിരിച്ചത്. അപകട സമയത്ത് ബസ്സിനുള്ളില്‍ 51 യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റ 18 പേര്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, 7 പേര്‍ തഞ്ചാവൂര്‍ മീനാക്ഷി ആശുപത്രിയിലും, 2 പേര്‍ ട്രിച്ചി ആശുപത്രിയിലും ചികിത്സയിലുണ്ട്. നിസാര പരിക്കേറ്റ മറ്റുള്ളവര്‍ പ്രാഥമിക ചികിത്സ നടത്തി. 


ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ലെന്നാണ് സൂചന. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരണമടഞ്ഞ 2 പേരുടെ മൃദദേഹം പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞു. ഒരു മണിക്കൂറിനകം േപക്കിങ്ങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും.

Post a Comment

Previous Post Next Post