എച്ച് എം കവറുകള്‍ ക്യാരീ ബാഗായി നല്‍കരുത് ; കർശന നിർദേശം



കണ്ണൂർ:സീല്‍ ചെയ്ത ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളില്‍ ഉല്‍പാദകരുടെ വിവരങ്ങള്‍ കവറില്‍ പ്രിന്റ് ചെയ്ത് വിപണനം നടത്താന്‍ മാത്രമേ എച്ച് എം കവറുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.


പച്ചക്കറി കടകള്‍, ഫ്രൂട്ട്‌സ് സ്റ്റാള്‍, പലവ്യഞ്ജന കടകള്‍ എന്നിവിടങ്ങളില്‍ സാധനങ്ങള്‍ കൊണ്ടു പോകാന്‍ എച്ച് എം കവര്‍ വ്യാപകമായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.


ഇങ്ങനെ അനുവദനീയമല്ലാത്ത ഉപയോഗങ്ങള്‍ക്ക് എച്ച് എം കവര്‍ ഉപയോഗിച്ചാല്‍  കുറഞ്ഞത് പതിനായിരം രൂപ ഫൈന്‍ ഈടാക്കുന്നതാണ്. ഇത്തരം കവറുകള്‍ക്ക് പകരം തുണി അല്ലെങ്കില്‍ കടലാസ് കൊണ്ടുള്ള സഞ്ചികള്‍ മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ.


സ്ഥാപനങ്ങളില്‍ നിയമ വിധേയമായ പേപ്പര്‍, തുണി കൊണ്ടുള്ള കവര്‍ എന്നിവയില്‍ മാത്രമേ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പാടുള്ളു എന്ന് ശുചിത്വ മിഷന്‍ അറിയിച്ചു.


ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ enfoIsgd@gmail.com എന്ന മെയില്‍ വിലാസത്തില്‍ പൊതു ജനങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ടീമിനെ അറിയിക്കാം.


Post a Comment

Previous Post Next Post