തേർത്തല്ലി : ആലക്കോട് ഭാഗത്തേക്ക് തേർത്തല്ലി ടൗണിൽ വെയിലിലും മഴയിലും ബസ് കാത്തിരിപ്പിന് സൗകര്യമില്ലാതെ ദുരിതത്തിലായിരുന്ന ചെറുപുഴ റോഡ് ജങ്ഷനിൽ ബസ് കാത്തിരിപ്പിന് സൗകര്യമൊരുക്കി.
സ്ഥലത്തെ കെട്ടിട ഉടമയും പ്രവാസിയുമായ കുര്യൻ ചക്കാലക്കലാണ് അദ്ദേഹത്തിന്റെ കെട്ടിടത്തിന് മുൻവശത്തായി സ്റ്റീൽബെഞ്ച് പണിതത്. ഒരു ബെഞ്ച് പൂർത്തിയാക്കി യാത്രക്കാർക്ക് ശനിയാഴ്ച ഉച്ചയോടെ ഉപയോഗിക്കാൻ സൗകര്യപ്പെടുത്തി.
സമീപത്തുതന്നെ ഒരു ബെഞ്ചുകൂടി ശനിയാഴ്ച തന്നെ പണിത് ഉപയോഗയോഗ്യമാക്കും. ഓട്ടോ സ്റ്റാൻഡിന് സമീപം ഇരിപ്പടസൗകര്യം ഏർപ്പെടുത്തിയത് സ്ത്രീകളും വയോജനങ്ങളുമുൾപ്പെടെയുള്ളവർക്ക് ഏറെ സഹായകരമാണെന്ന് കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ചിറ്റടി കെ.കെ.നാരായണൻ പറഞ്ഞു. തേർത്തല്ലി ടൗണിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തെപ്പറ്റി മാതൃഭൂമി ശനിയാഴ്ച വാർത്ത നൽകിയിരുന്നു.
Post a Comment