മട്ടന്നൂർ: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം ഡി എം എ യുമായി രണ്ടു യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പോലീസ് പിടിയിൽ. കണ്ണൂർ സിറ്റി കാപ്പാട് സ്വദേശി സജ്നാസിൽ കെ പി. ഷാനിസ് (32), കർണ്ണാടക ചിക് മാംഗ്ലൂരിലെ നൂർ സാദിയ (21), ഹൈദരാബാദ് സൈനിക് പുരി ഫസ്റ്റ് ഫ്ലോറിലെ വിഘ്നദ (37) എന്നിവരെയാണ് എസ്.ഐ യു.കെ.ജിതിനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെയാണ് വായന്തോട് വെച്ച് 3.46 ഗ്രാം എം ഡി എം എ യുമായി ഇവർ പോലീസ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്നു മായി വരുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. ഇവർ സഞ്ചരിച്ച കെ.എൽ.13.വൈ.2347 നമ്പർ ഇർട്ടിക്ക കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
എം ഡി എം എ യുമായി രണ്ടു യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
Alakode News
0
Post a Comment