പരിയാരം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്സില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍



പരിയാരം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്സില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍ മുഴപ്പാലയിലെ ഷമല്‍ നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയായ സ്റ്റാഫ് നേഴ്സ് റീഷ്നയുടെ ഭര്‍ത്താവ് ഷമല്‍(36)നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്.


കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. അമിതമായി മദ്യപിച്ചെത്തി റീഷ്ണയെ മര്‍ദ്ദിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. ഇതോടെ റീഷ്ണ മെഡിക്കല്‍ കോളേജിലെ സംഘടനാ പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെട്ട അവര്‍ ഇയാളോട് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷിക്കാനായി പരിയാരം എസ്.ഐ കെ.വി.സതീശനും സി.പി.ഒ സോജിയും ക്വാര്‍ട്ടേഴ്സിലെത്തി. ഈസമയത്ത് മദ്യപിച്ച്‌ ലക്കുകെട്ട ഷമല്‍ എസ്.ഐയെ അക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സി പി ഒ സോജിക്കും അക്രമത്തില്‍ പരിക്കേറ്റു.


അക്രമത്തില്‍ പരിക്കേറ്റ എസ്.ഐ സതീശനും സി.പി.ഒ സോജിയും മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടി. ബഹളത്തിനിടയില്‍ പരിക്കേറ്റ ഷമലിനും ചികില്‍സ നല്‍കിയുന്നു. മജിസ്ട്രേട്ട് മുമ്ബാകെ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Post a Comment

Previous Post Next Post