ആലക്കോട്: എയർപോർട്ടിൽ പോയി മടങ്ങുകയായിരുന്നവർ സഞ്ചരിച്ച് ഥാർ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചതിനെത്തുടർന്ന്
വീടിന്റെ മതിലും ഗെയിറ്റും തകർന്നു. ആലക്കോട് ടൗണിലെ വ്യാപാരി ആലക്കോട്- അരങ്ങം റോഡിന് സമീപത്തെ കൂലഞ്ഞാടിയിൽ വിനുവിന്റെ വീട്ടുമതിലും ഗെയിറ്റുമാണ് തകർന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തേർത്തല്ലി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വീടിന്റെ മതിലും ഗെയിറ്റും പൂർണമായി തകർന്ന നിലയിലാണ്.
Post a Comment