ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മേയ് അഞ്ചുവരെ നീട്ടി. ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായതാണ് റേഷന്‍ വിതരണം നീട്ടുവാന്‍ കാരണമായത്.
സെര്‍വറിലെ വിവരങ്ങള്‍ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസം ആവശ്യമാണെന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് രണ്ടു ദിവസം റേഷന്‍ കടകള്‍ അടച്ചിടുവാന്‍ തീരുമാനിച്ചത്. മാത്രമല്ല, ശനി, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ റേഷന്‍കട പ്രവര്‍ത്തിക്കും.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ശനി, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഏഴുവരെ റേഷന്‍കട പ്രവര്‍ത്തിക്കും.
Post a Comment