ആലക്കോട്: മലയോര മേഖലയിലെ കായിക സ്വപ്നങ്ങൾക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് കല്ലടിയിൽ പ്രവർത്തനം ആരംഭിച്ച നടുപറമ്പിൽ സ്പോർട്സ് സിറ്റിയുടെ ആദ്യ സംരംഭമായ ടർഫ്, ഗോൾഡൻ ഫുട്ബോൾ അക്കാഡമി എന്നിവയുടെ ഉദ്ഘാടനം തളിപ്പറമ്പ് ഡിവൈഎസ്പി എം. പി. വിനോദ് നിർവഹിച്ചു. പഞ്ചായത്തംഗം നിഷ ബിനു അധ്യക്ഷത വഹിച്ചു. പി.കെ. ബാലകൃഷ്ണൻ, സാലു പള്ളിത്തറ, മനു ഫ്രാൻസിസ്, രതീഷ് പാച്ചേനി എന്നിവർ പ്രസംഗിച്ചു. 10 വയസു മുതൽ 18 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് മികച്ച രീതിയിലുള്ള ഫുട്ബോൾ പരിശീലനം നൽകുന്നതിന് വിദഗ്ധരായവരുടെ സേവനം അക്കാദമിയിൽ ലഭ്യമാണ്. പ്രാദേശിക ടീമുകൾക്ക് പരിശീലനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഗോൾഡൻ ഫുട്ബോൾ അക്കാഡമി ഉദ്ഘാടനം ചെയ്തു
Alakode News
0

Post a Comment