ബെംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസില്‍ വന്ന യുവാവ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി പിടിയില്‍. കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. 2.5 ലിറ്റര്‍ പെട്രോളാണ് കൈവശം ഉണ്ടായിരുന്നത്. ബെംഗളൂരുവില്‍ നിന്ന് തൃശൂരില്‍ എത്തിയതാണ് യുവാവ്. ട്രെയിനില്‍ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോള്‍ ആണ് കുപ്പിയില്‍ ഉണ്ടായിരുന്നത് എന്നാണ് യുവാവിന്റെ മൊഴി.

Post a Comment