തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു

 


തിരുവില്വാമല: പട്ടിപ്പറമ്പിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു.

തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ(8)യാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മൊബൈൽഫോണിൽ കളിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു.

തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ് ആദിത്യശ്രീ. പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ചൊവ്വാഴ്ച ഫോറൻസിക് പരിശോധന നടത്തും.

Post a Comment

Previous Post Next Post