ട്രെയിൻ ആക്രമണ കേസിലെ പ്രതി പിടിയിൽ



എലത്തൂരിൽ ട്രെയിനിൽ തീകൊളുത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പിടിയിൽ. ഷഹറൂഖ് സെയ്ഫ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. മറ്റ് വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി അറിയിക്കുമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിലുള്ള കാരണങ്ങളും മറ്റും ഇനി അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.

Post a Comment

Previous Post Next Post