മാലിന്യം വഴിയോരത്ത് വലിച്ചെറിയുന്ന സംഘം പിടിയിൽ

 


പ​യ്യാ​വൂ​ർ: ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ലി​ന്യം ശേ​ഖ​രി​ച്ച് ഇ​രു​ളി​ന്‍റെ മ​റ​വി​ൽ വ​ലി​ച്ചെ​റി​യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി സം​ഘം പ​യ്യാ​വൂ​രി​ൽ പി​ടി​യി​ലാ​യി. ര​ണ്ടു ദി​വ​സം മു​ന്പ് 13 ചാ​ക്ക് ബേ​ക്ക​റി മാ​ലി​ന്യ​മാ​ണ് വ​ലി​ച്ചെ​റി​ഞ്ഞ​ത്. പ​യ്യാ​വൂ​രി​ലെ വാ​തി​ൽ​മ​ട, കു​ഞ്ഞി​പ്പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ ചാ​ക്കു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ. ​മോ​ഹ​ന​ൻ പ​യ്യാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ സ്ഥാ​പ​ന ഉ​ട​മ​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ഹാ​ജ​രാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ട് യ​ഥാ​ർ​ഥ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഉ​ട​മ​ക​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് പി​ഴ​യീ​ടാ​ക്ക​ണ​മെ​ന്ന് ശ​ഠി​ച്ചെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ഇ​രു​കൂ​ട്ട​രി​ൽ നി​ന്നും പി​ഴ​യീ​ടാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ൽ ഹെ​ഡ് ക്ല​ർ​ക്ക് ജ​യ്സ ടി. ​തോ​മ​സ് മു​മ്പാ​കെ ര​ണ്ടു വി​ഭാ​ഗം പ്ര​തി​ക​ളും 10,000 രൂ​പ പി​ഴ​യൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​രി​ക്കൂ​ർ സി​ദ്ദീ​ഖ് ന​ഗ​റി​ലെ അ​ബ്ദു​ള്ള, ഷി​ഫാ​സ് എ​ന്നി​വ​രാ​ണ് പി​ഴ​യ​ട​ച്ച​ത്. ഇവ​രു​ടെ ക​ച്ച​വ​ട ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ അ​റി​യി​ച്ചു.

Post a Comment

Previous Post Next Post