ഒടുവള്ളി വളവിൽ മാലിന്യക്കൂമ്പാരത്തിന് ഇന്നലെ രാത്രി തീപിടിച്ചു



തളിപ്പറമ്പ്: ഒടുവള്ളി വളവിൽ മാലിന്യക്കൂമ്പാരത്തിന് രാത്രി തീപിടിച്ചു. ഒടുവള്ളി- ചാണോക്കുണ്ട് ടി.സി.ബി റോഡിലെ ഒടുവള്ളി ഹെയർപിൻ വളവിൽ ഇന്നലെ രാത്രി 10.10ഓടെയാണ് തീ പിടിച്ചത്. വർഷങ്ങളായി കൂട്ടിയിട്ട് മാലിന്യക്കൂമ്പാരത്തിലാണ്  അഗ്നിബാധയുണ്ടായത്. ഇവിടെ നിന്ന് ഉണങ്ങിയ കാടുകളിലേക്ക് തീ പടരുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഏറെസമയം പ്രയത്നിച്ചാണ് ഫയർഫോഴ്സ് തീ പൂർണമായും അണച്ചത്. ഇന്നലെ ഉച്ചക്ക് ധർമ്മശാലയിലും വൈകീട്ട് സയ്യിദ്നഗറിലും അഗ്നിബാധയുണ്ടായിരുന്നു.അസി. സ്റ്റേഷൻ ഓഫീസർ ടി. അജയൻ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ കെ.വി സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

Post a Comment

Previous Post Next Post