രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകാൻ തീരുമാനം




വിഷു പ്രമാണിച്ച് സംസ്ഥാന സർക്കാർ നൽക്കുന്ന സാമൂഹ്യ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനം. രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ചു നൽകാനാണ് തീരുമാനം. രണ്ട് മാസത്തെ തുകയായ 3200 രൂപ തിങ്കളാഴ്ച മുതൽ വിതരണം ചെയ്ത് തുടങ്ങുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഇതിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു. 60 ലക്ഷം പേർക്കുള്ള വിഷു കൈനീട്ടമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post