പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യി​ല്ല; യു​വാ​വി​ന് കാ​മു​കി​യു​ടെ ക്വ​ട്ടേ​ഷ​ൻ; വി​വ​സ്ത്ര​നാ​ക്കി മ​ർ​ദി​ച്ചു; കാമുകി പിടിയിൽ

 


വ​ർ​ക്ക​ല: അ​യി​രൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി വി​വ​സ്ത്ര​നാ​ക്കി കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ച​വ​ശ​നാ​ക്കി എ​റ​ണാ​കു​ള​ത്തു റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു. മു​ൻ കാ​മു​കി ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണു യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്നു പി​ന്മാ​റാ​ത്തി​നാ​ൽ കാ​മു​കി ന​ൽ​കി​യ ക്വ​ട്ടേ​ഷ‍​നാ​ണ് ഇ​തെ​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.


യു​വാ​വി​ന്‍റെ സു​ഹൃ​ത്ത് ല​ക്ഷ്മി പ്രി​യ​യ്ക്കും ഏ​ഴു പേ​ർ​ക്കും എ​തി​രെ അ​യി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ല​ക്ഷ്മി പ്രി​യ​യും ഇ​പ്പോ​ഴ​ത്തെ കാ​മു​ക​നും ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. കേ​സി​ൽ ല​ക്ഷ്മി പ്രി​യ​യാ​ണ് ഒ​ന്നാം പ്ര​തി. എ​ട്ടാം പ്ര​തി എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ൽ (24) അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.


ഏ​പ്രി​ൽ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. വ​ർ​ക്ക​ല ചെ​റു​ന്നി​യൂ​ർ സ്വ​ദേ​ശി​നി ല​ക്ഷ്മി പ്രി​യ​യു​മാ​യി യു​വാ​വ് അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടു യു​വ​തി മ​റ്റൊ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തോ​ടെ മു​ൻ കാ​മു​ക​നെ ഒ​ഴി​വാ​ക്കാ​ൻ ഇ​പ്പോ​ഴ​ത്തെ കാ​മു​ക​നൊ​പ്പം ചേ​ർ​ന്നു ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Post a Comment

Previous Post Next Post