ആം ആദ്മി പാര്‍ട്ടിയ്ക് ദേശീയ പദവി; സിപിഐക്കും എന്‍സിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പദവി നഷ്ടമായി

 


ഡല്‍ഹി :ദേശീയ പാര്‍ട്ടി പദവി സംബന്ധിച്ച്‌ തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

മൂന്ന് പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. സി പി ഐ, എന്‍ സി പി, തൃണമൂള്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി പുതുതായി നല്‍കുകയും ചെയ്തിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ദില്ലിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്. സി പി ഐ ആകട്ടെ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നല്‍കുന്നില്ല. കേരളത്തിലടക്കം ഭരണ മുന്നണിയുടെ ഭാഗമാണ് സി പി ഐ. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഭരണം നയിക്കുന്ന പാര്‍ട്ടിയാണ്.


എന്‍ സി പി യാകട്ടെ മഹാരാഷ്ട്രയില്‍ നേരത്തെ ഭരണ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാല്‍ ഷിന്‍ഡെ - ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ എന്‍ സി പി പ്രതിപക്ഷത്തായിരുന്നു.

Post a Comment

Previous Post Next Post