കുപ്പിയുമായി എത്തിയാല്‍ പെട്രോള്‍ കിട്ടില്ല; പാചകവാതകം സിലിഡര്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും വിലക്ക്, നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

 


തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നാലെ സംസ്ഥാനത്ത് ഇനി മുതല്‍ പെട്രോള്‍ വാങ്ങുന്നതിനും പാചകവാതക സിലിഡര്‍ കൊണ്ടു പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.


2002 ലെ പട്രെോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍്റെതാണ് നടപടി. സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിനുമാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്.


നിയമം കര്‍ശനമാക്കിയതോടെ വാഹനത്തിലെ ഇന്ധനം തീര്‍ന്നാല്‍ പോലും കുപ്പിയുമായി പമ്ബുകളില്‍ ചെന്നാല്‍ ഇനി മുതല്‍ ഇന്ധനം ലഭിക്കില്ല. വീടുകളിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ടുപോയാല്‍ നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകള്‍ പമ്ബില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്ബിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കു.


ട്രെയിനുകളില്‍ പാഴ്‌സലായി വാഹനം കൊണ്ടുപോകമ്ബോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുതെന്ന റെയില്‍വേ നിയമം നിലവിലുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല.


നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ തീവെപ്പിനെ തുടര്‍ന്ന് എലത്തൂരിലും ഷൊര്‍ണൂരിലും പെസോ സംഘം അന്വേഷണം നടത്തിയിരുന്നു.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി. മനുഷ്യനെ സഹായിക്കുന്ന അനവന്റെ ജോലികളെ ലളിതമാക്കി മാറ്റാന്‍ ഇതിനെ കൊണ്ട് സാധിക്കും. മനുഷ്യരെ പോലെ തന്നെ പല ഭാഷകള്‌ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ജിപിടി4 എന്ന നിര്‍മിതബുദ്ധി ഏവരെയും.

Post a Comment

Previous Post Next Post