ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് നിര്‍ദേശിച്ചു. ഏത് തരത്തിലുള്ള വകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയണം. സംസ്ഥാനങ്ങളില്‍ യോഗം വിളിച്ചു ചേര്‍ക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ മോക്ഡ്രില്‍ നടത്താനും കേന്ദ്രം ആവശ്യപ്പെട്ടു. ഇനിയൊരു കോവിഡ് തരംഗമൊ വ്യാപനമൊ ഉണ്ടായാല്‍ അതിനെ നേരിടാന്‍ ആശുപത്രികളും ആരോഗ്യ സംവിധാനവും സജ്ജമണൊ എന്നറിയാനാണിത്.
മോക്ഡ്രില്‍ നടക്കുന്ന പരാമവധി ആശുപത്രികളില്‍ ആരോഗ്യമന്ത്രിമാര്‍ നേരിട്ട് ചെല്ലണം. മോക്ഡ്രില്ലിന് മുന്‍പ് അവലോകന യോഗം വിളിച്ചുചേര്‍ക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Post a Comment