14 വയസുകാരൻ തെയ്യം അവതരിപ്പിച്ചു; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍



കണ്ണൂർ ചിറക്കൽ പെരുങ്കളിയാട്ടത്തിൽ 14 വയസുകാരൻ അഗ്‌നി കോലം പകര്‍ന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വമേധയാണ് നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമർപ്പിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്സവത്തോടനുബന്ധിച്ച് കുട്ടി തെയ്യം കെട്ടിയത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

Post a Comment

Previous Post Next Post