ഓടുന്ന കാറിന്റെ മുകളിലേക്ക് ചാടിവീണ് പുള്ളിമാന്‍; യാത്രക്കാര്‍ക്ക് പരിക്ക്!



വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് പുള്ളിമാന്‍ ചാടി ചില്ല് തകര്‍ന്ന് യാത്രക്കാർക്ക് പരിക്ക്. കാറിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് പരിക്കേറ്റവർ കര്‍ണാടക സ്വദേശികളാണ്. ദേശീയപാത 766ലാണ് സംഭവം. പുള്ളിമാന്‍ സംഭവസ്ഥലത്ത് തന്നെ ചത്തു. മൈസൂരു ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽ പെട്ടത്. ചില്ല് ശരീരത്തില്‍ കുത്തിക്കയറിയാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post