കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

 


കോട്ടയം: വാഴൂരില്‍ കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. ചാമംപതാല്‍ കന്നുകുഴിയില്‍ ആലുംമൂട്ടില്‍ റെജിയാണ് മരിച്ചത്.

വീട്ടില്‍ വളര്‍ത്തുന്ന കാളയാണ് ആക്രമിച്ചത്. റെജിയുടെ ഭാര്യ ഡാര്‍ലിയ്ക്കും കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പുരയിടത്തിന് സമീപത്തെ തോട്ടത്തില്‍ കെട്ടിയിരുന്ന വളര്‍ത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡാര്‍ലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. റെജിയെ ഉടന്‍ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം ഉള്ളായം ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.

Post a Comment

Previous Post Next Post