സർവർ തകരാർ പരിഹരിച്ചു; റേഷൻ കടകൾ നാളെ തുറക്കും

 


സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന്  നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ അറിയിച്ചു. ഇ പോസ് സർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ നാളെ മുതൽ റേഷന്‍ വിതരണം പുനസ്ഥാപിക്കാൻ സാധിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. രാവിലെ 7 ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന 7 ജില്ലകളിലുമാകും റേഷൻ വിതരണം. സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടത്.

Post a Comment

Previous Post Next Post