താമരശ്ശേരിയില്‍ ദമ്പതികളെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി, ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടു; രണ്ടുപേര്‍ കസ്റ്റഡിയില്‍



സിനിമയെ വെല്ലുന്ന രീതിയില്‍ താമരശ്ശേരിയില്‍ വീട്ടില്‍നിന്ന് ദമ്ബതികളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി.


പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയും ഭാര്യ സനിയയെയും ആണ് തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. ഭര്‍ത്താവിനെ കൊണ്ടുപോയി. സംഭവത്തില്‍ പ്രതികളെന്ന് കരുതുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


ഇന്നലെ രാത്രി ഒമ്ബതു മണിയോടെയാണ് സംഭവം. രാത്രി നമസ്കാരം കഴിഞ്ഞ് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു ഷാഫി. ഇതിനിടെ വെള്ള സ്വിഫ്റ്റ് കാറിലെത്തിയ ആയുധധാരികളായ നാലംഗ സംഘം ഷാഫിയെ വീട്ടില്‍നിന്ന് പിടിച്ചുവലിച്ചുകൊണ്ടുപോയി. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ വലിച്ചുകയറ്റി. ബഹളംകേട്ട് ഓടിയെത്തിയ അയല്‍വാസിയായ വീട്ടമ്മ ഓടിയെത്തി സനിയയെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാര്‍ കുറച്ചു മുന്നോട്ടുപോയശേഷം സനിയയെ ഇറക്കിവിട്ട് സംഘം ഷാഫിയുമായി കടന്നു. പിടിവലിക്കിടെ അക്രമികളുടെ തോക്കിന്റെ ഭാഗം വീട്ടുമുറ്റത്ത് വീണുകിടക്കുന്നുണ്ടായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇത് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post