കായംകുളം കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

 


കുട്ടികൾ വീട്ടിലെത്താഞ്ഞതിനാൽ സന്ധ്യയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർച്ചയായി ഫോൺശബ്ദംകേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്.

മുതുകുളം: കായംകുളം കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം. മഹാദേവികാട് പാരൂർപ്പറമ്പിൽ പരേതനായ പ്രദീപിന്റെ മകൻ ദേവപ്രദീപ്(14), ചിങ്ങോലി ലക്ഷ്മീനാരായണത്തിൽ അശ്വനി മോഹന്റെ മകൻ വിഷ്ണുനാരായണൻ(15), ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ(14) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികൾ ഇവിടെ നിൽക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. വീട്ടിലെത്താഞ്ഞതിനാൽ സന്ധ്യയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർച്ചയായി ഫോൺശബ്ദംകേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്.

തുടർന്ന്, കായംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്നു നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതേമുക്കാലോടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചിൽ തുടർന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

തൃക്കുന്നപ്പുഴ സി.എച്ച്.സി. സ്റ്റാഫ് നഴ്സ് രേഖയാണു ദേവപ്രദീപിന്റെ അമ്മ. സഹോദരൻ: ആദി പ്രദീപ്. ബിജിയാണ് വിഷ്ണുനാരായണന്റെ അമ്മ. സഹോദരി: ലക്ഷ്മി.

Post a Comment

Previous Post Next Post