ആലക്കോട് : തീപ്പിടിത്തത്തിൽ വൻ കൃഷിനാശം. ബുധനാഴ്ച ഉച്ചയ്ക്ക് ആലക്കോട് ജയഗിരിമലയിൽ തീ പടർന്ന് റബ്ബർ, തെങ്ങ് കൃഷികൾ കത്തിനശിച്ചു.
തേങ്ങ പറിച്ച് കൃഷിയിടങ്ങളിൽ സൂക്ഷിച്ചിരുന്നതും കത്തിനശിച്ചതിൽ ഉൾപ്പെടും. ജയഗിരിയിൽ ചെറുനിലം കൊച്ച്, രാജേന്ദ്രൻ കൊല്ലമ്പറമ്പിൽ എന്നിവരുടെ കൃഷിയിടത്തിലാണ് നാശം സംഭവിച്ചത്.
തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും വാഹനത്തിലെത്തിച്ചേരാൻ കഴിയാത്ത ഉയർന്ന മലഭാഗത്തായിരുന്നു തീപിടിച്ചത്. നാട്ടുകാർ ചേർന്ന് വെള്ളമൊഴിച്ച് തീയണച്ചതിനാൽ കൂടുതൽ കൃഷിയിടങ്ങളിലേക്ക് തീ പടർന്നില്ല.
.jpeg)
Post a Comment