ക്വാറി പ്രവർത്തനം നിലച്ചു;നിർമാണപ്രവൃത്തി മുടങ്ങി

 


കണ്ണൂർ : ജില്ലയിൽ ക്വാറി ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും നിർത്തിവെച്ചതോടെ നിർമാണമേഖല കനത്ത പ്രതിസന്ധിയിൽ. അവധിക്കാലം മുന്നിൽക്കണ്ട് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾക്കാണ് ഏറ്റവും‘അടിയായത്’. മിക്കയിടങ്ങളിലും നിർമാണപ്രവർത്തനങ്ങൾ നിർബന്ധിതമായി അവസാനിപ്പിക്കേണ്ടിവന്നത്‌ നിവൃത്തികേടായി.

അടുത്തിടെയാണ് സിമന്റിന്റെയും നിർമാണ സാമഗ്രികളുടെയും വില ഭീമമായി വർധിപ്പിച്ചത്. ഇപ്പോൾ ക്വാറി ഉത്പന്നങ്ങളുടെ വിലവർധന കൂടിയായതോടെ കോവിഡിനുശേഷം കരകയറാത്ത നിർമാണമേഖലയ്ക്ക് ഇരട്ട പ്രഹരമായി.


നവംബർ, ഡിസംബർ മാസങ്ങളിലെ ക്രഷർ ഉത്പന്നങ്ങളുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ കരാറുകാർ ഏറ്റെടുത്തത്. അത്തരം കരാറുകൾ ഏറ്റെടുത്തവർക്ക് നിലവിലെ നിരക്ക് വർധന കനത്ത സാമ്പത്തികനഷ്ടമാണെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. 

ദേശീയപാതാ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് വില വർധിപ്പിച്ചതെന്നതും തിരിച്ചടിയാണ്. 

ജില്ലാ പ്രസിഡന്റ് പി.വി. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. എം. വേണുഗോപാൽ, പി. കൃഷ്ണൻ, കെ. രജിത്ത്, നാണു ഉണ്ണിപ്രവൻ, വനജ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post