രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 85 പേരില്‍ നിന്നായി 6,37,350 രൂപ പിഴയായി ഈടാക്കി. ഇതിൽ 37 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു.
Post a Comment